കാട്ടാക്കട: ആർ.എസ്.പി നേതാവ് പരുത്തിപ്പള്ളി ജി.അർജ്ജുനന്റെ സംസ്കാരം കൊവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ നടത്തി. സംസ്കാര സമയത്ത് ആർ.എസ്.പി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് അനുശോചന വേദിയായി. ആര്യനാട് ജംഗ്ഷനിൽ കെ പങ്കജാക്‌ഷൻ ചരമ വാർഷിക ദിനമായ ആഗസ്റ്റ് 28 ന് തുറക്കാനിരുന്ന ഓഫീസിലാണ് ചടങ്ങുകൾ നടന്നത്.കേന്ദ്ര കമ്മിറ്റി അംഗം പരുത്തിപ്പള്ളി സനൽ കുമാർ, മണ്ഡലം സെക്രട്ടറി ജി ശശി ,നേതാക്കളായ ഇറവൂർ ഷാജീവ്,കോട്ടൂർ സജൻ എന്നിവർ സംസാരിച്ചു. ഓൺ ലൈനിൽ ഇറവൂർ പ്രസന്നകുമാർ, വിനോബാ താഹ,കെ.എസ്.അജേഷ്,എൽ.ചെല്ലയ്യൻ,എം.കാസിം കുഞ്ഞ്,എസ്.സുനിൽ എന്നിവരും പങ്കെടുത്തു.