കടയ്‌ക്കാവൂർ: കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ ശ്രീപത്മ പുരസ്‌കാരത്തിന് കലാരത്‌ന ആർട്ടിസ്റ്റ് സുജാതനും സെഞ്ചുറി പുരസ്‌കാരത്തിന് നടനും സംവിധായകനുമായ പയ്യന്നൂർ മുരളിയും അർഹരായി. എസ്.എസ് നടനസഭയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 100 ദിവസം 100 പ്രതിഭകൾ എന്ന ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമിന്റെ സമാപന ചടങ്ങിൽ കടയ്ക്കാവൂർ അജയ ബോസാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം അവാർഡുകൾ നൽകുമെന്ന് നടനസഭ ചെയർമാൻ ഡോ. ജയരാജു മാധവൻ അറിയിച്ചു.