മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓർമകൾ പങ്കുവച്ച് നടി റിമ കല്ലിങ്കൽ. "മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂർ റീജിയണൽ തിയേറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിംഗ് റൂമിൽ.." എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവച്ചത്. റിമ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. പൊരിച്ച മീനിന് മുൻപുള്ള ജീവിതം, എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത്. പക്ഷേ അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു എന്നാണ് ഇതിന് റിമ കല്ലിങ്കൽ നൽകിയ മറുപടി. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻ പരാരിയുടെ കമന്റും റിമയുടെ മറുപടിയും കൂടി ഇതിനൊപ്പമുണ്ട്. 'നല്ലൊരു കുട്ടി എയ്ന്' എന്നാണ് മുഹ്സിൻ പരാരിയുടെ കമന്റ്. 'നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്' എന്ന രസകരമായ മറു ചോദ്യവുമായി റിമ എത്തി. " ഇപ്പോഴും നല്ല കുട്ടി തന്നെയാണ്" എന്നായിരുന്നു മുഹ്സിന്റെ മറുപടി. "ഞാൻ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാൾ പറഞ്ഞതിൽ അതിശയം തോന്നുന്നു" എന്ന കമന്റുമായി റിമ പിന്നാലെ എത്തി.