abuse

കൊച്ചി : പത്തു വയസുകാരിയെ വഴിയിൽ തടഞ്ഞുനിറുത്തി ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച കേസിൽ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെട്ടിയാട്ടുപറമ്പിൽ ടി.ജി. ബിജുവിന് (41) എറണാകുളം പോക്സോ കോടതി അഞ്ചുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2017 മേയ് ഏഴിനായി​രുന്നു സംഭവം . കടയിൽപോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സൈക്കിളിലെത്തിയ പ്രതി പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷനിൽവച്ച് തടഞ്ഞുനിറുത്തി അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കുട്ടിയുടെ മൊഴിക്ക് പുറമേ ഇൗ റോഡിലെ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി സ്വീകരിച്ചാണ് കോടതി വിധി പറഞ്ഞത്. പള്ളുരുത്തി സി.ഐ. കെ.ജി. അനീഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.