കല്ലമ്പലം:യുവതിയെ റോഡിൽ തടഞ്ഞു നിറുത്തി അപമാനിച്ചയാൾ അറസ്റ്റിൽ. കരവാരം തോട്ടയ്ക്കാട് കടുവയിൽ മേലേവിള പുത്തൻ വീട്ടിൽ സുൽഫിക്കർ (36 - ഉണ്ണിയപ്പൻ) ആണ് അറസ്റ്റിലായത്. ചാത്തമ്പാറ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണിയാൾ. യുവതിയെ പൊതുവഴിയിൽ തടഞ്ഞുനിറുത്തി അശ്ളീലം സംസാരിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിച്ചതിനാണ് അറസ്റ്റ്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐ, എസ്.ഐമാരായ ഗംഗാപ്രസാദ്.വി, സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.