പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളും പുതിയതായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്‌തിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മറ്റ് അനുബന്ധ രേഖകൾ തുടങ്ങിയവ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ 26ന് മുമ്പായി ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.