ബോഡി ബിൽഡിംഗിലൂടെ ആരാധകരെ അമ്പരിപ്പിക്കുകയാണ് ഓരോ സിനിമാ താരങ്ങളും. മമ്മൂട്ടിയും മോഹൻലാലുമൊക്കെ വ്യത്യസ്തമായ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് ആരാധകരുടെ കൈയ്യടി നേടിയിരുന്നു. 'ആടുജീവിതം' എന്ന സിനിമയ്ക്ക് വേണ്ടി നടൻ പൃഥ്വിരാജ് അടക്കമുള്ളവർ നടത്തിയ രൂപമാറ്റങ്ങളും ഏറെ ശ്രദ്ധ നേടി കൊടുത്തവയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുഷന്മാര കണ്ടെത്താൻ ഒരു ദേശീയ മാദ്ധ്യമം നടത്തിയ സർവ്വേ റിസൾട്ട് പുറത്ത് വന്നിരിക്കുകയാണ്. അമ്പത് പേരടങ്ങുന്ന പട്ടികയിൽ ബോളിവുഡ് നടൻ ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം റിലീസിനെത്തിയ കബീർ സിംഗ് എന്ന ചിത്രത്തിലൂടെ വലിയ സ്വീകാര്യതയായിരുന്നു ഷാഹിദ് കപൂർ സ്വന്തമാക്കിയത്. ബോളിവുഡ് താരം രൺവീർ സിംഗാണ് രണ്ടാം സ്ഥാനത്ത്. തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനത്തും ബോളിവുഡിൽ നിന്നും വിക്കി കൗശൽ നാലാമതും എത്തി.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോലിയാണ് നാലാം സ്ഥാനത്തുള്ളത്. മലയാളത്തിൽ നിന്നും നടൻ ദുൽഖർ സൽമാൻ ആറാം സ്ഥാനത്തും പൃഥ്വിരാജ് ഇരുപത്തിമൂന്നാമതും നിവിൻ പോളി നാൽപതാം സ്ഥാനത്തും ഇടം നേടിയിരിക്കുകയാണ്. തെന്നിന്ത്യയിൽ നിന്നും ശിവകാർത്തികേയൻ, റാണ ദഗ്ഗുബാട്ടി, യഷ്, രാംചരൺ, ബോളിവുഡിൽ നിന്നും വരുൺ ധവാൻ, കാർത്തിക് ആര്യൻ, ആദിത്യ റോയ് കപൂർ, ടൈഗർ ഷെറഫ്, വിദ്യൂത് ജംവാൽ, കെ.എൽ രാഹുൽ തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. പട്ടികയിൽ ഇടം നേടിയവരിൽ കൂടുതലും യുവ താരങ്ങളാണ്. അത് മാത്രമല്ല എല്ലാ കാലത്തും ആകർഷകത്വമുള്ള നടന്മാരുടെ പട്ടികയും പുറത്ത് വിട്ടിരുന്നു. അതിൽ സൂപ്പർതാരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആമീർ ഖാൻ, മഹേഷ് ബാബു എന്നിവർ നേരത്തെ തന്നെ സ്ഥാനം നേടിയിരുന്നു. ഈ വർഷം നടൻ ഹൃത്വിക് റോഷനും ഈ ലിസറ്റിലാണ് സ്ഥാനം പിടിച്ചത്.