mullapally

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്‌ക്കുക, ഇടതു സർക്കാരിന്റെ ദുർഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 25ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ദിരാഭവനിൽ ഉപവസിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ എല്ലാം തകർത്തുവെന്ന് മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.