ആര്യനാട് : കെ. പങ്കജക്ഷൻ അനുസ്മരണ ദിനത്തിൽ ഉദ്‌ഘാടനം ചെയ്യാനിരുന്ന ആർ.എസ്.പി അരുവിക്കര മണ്ഡലം കമ്മിറ്റി ഓഫീസിൽ പാർട്ടി നേതാവ് പരുത്തിപ്പള്ളി ജി. അർജുനന്റെ അനുസ്‌മരണ യോഗം ചേർന്നു. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം പരുത്തിപ്പള്ളി സനൽ, മണ്ഡലം സെക്രട്ടറി ജി. ശശി, ജില്ല കമ്മിറ്റി അംഗം അബുസലി, നേതാക്കളായ ഇറവൂർ ഷാജി, കോട്ടൂർ സാജൻ, ഉഴമലയ്ക്കൽ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. നേതാക്കളായ ഇറവൂർ പ്രസന്നകുമാർ, വിനോബാ താഹ, കെ.എസ്. അജേഷ്, എൽ. ചെല്ലയ്യൻ, എം.കാസിംകുഞ്ഞ്, എസ്.സുനിൽ എന്നിവർ ഓൺലൈനിലൂടെ അനുസ്മരണം നടത്തി.