നെടുമങ്ങാട് : നഗരസഭാ പരിധിയിൽ പരിസ്ഥിതിക്ക് കോട്ടം വരാത്ത തരത്തിലുള്ള റോഡ് ടാറിംഗിന് തുടക്കമായി. കുശർക്കോട് വാർഡിലെ മേലെ കുന്നുംപുറം -പാളയത്തിൻകുഴി റോഡിലെ 200 മീറ്റർ ഭാഗമാണ് കോൾഡ് മിക്സ് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ടാറിംഗ്‌ നടത്തിയത്. ടാർ ഉരുക്കുന്നതിനു പകരം പ്രത്യേകതരം കോളാണ് ടാറിംഗിന് ഉപയോഗിക്കുന്നതെന്ന് നഗരസഭ എൻജിനീയർ കൃഷ്ണകുമാർ പറഞ്ഞു. ബ്ലോക്ക് എ.ഇ.ഇ, റീ- ബിൽഡ് കേരള എ.ഇ.ഇ എന്നിവരുടെ മേൽനോട്ടത്തിലാണ് റോഡ് നിർമ്മാണം. 2 വെറ്റ് മെറ്റിലിംഗ് അടക്കമുള്ള ചെലവ് 7 ലക്ഷം രൂപയാണ്. വാർഡ് കൗൺസിലറും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ.മധു നേതൃത്വം നൽകി.