നെടുമങ്ങാട്: ഓണക്കാല തിരക്ക് ഒഴിവാക്കാനും എല്ലാ വീട്ടുമുറ്റങ്ങളിലും പച്ചക്കറി എത്തിക്കാനും ലക്ഷ്യമിട്ട് ആനാട് ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി, കർഷകചന്ത, ഇക്കോ ഷോപ്പ് എന്നിവ സംയുക്തമായി 'വീട്ടുപടിക്കൽ ചന്ത" നടത്തും. സുഭിക്ഷ കേരളം പദ്ധതി മുൻനിറുത്തി നാടൻ പച്ചക്കറി വീട്ടുമുറ്റത്തെത്തിക്കുന്ന കിറ്റിലുണ്ടാകും. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെഎല്ലാ റസിഡന്റ്സ് അസോസിയേഷനുകളെയും ഉൾപ്പെടുത്തി ഓൺലൈൻ മുഖേനെയാവും വീട്ടുപടിക്കൽ ചന്തയുടെ പ്രവർത്തനം. മേൽനോട്ടത്തിനും സുഗമമായ പ്രവർത്തനത്തിനുമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. കൃഷി ഓഫീസർ എസ്.ജയകുമാർ (കൺവീനർ), ആനാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ നായർ, കാർഷിക വികസന സമിതി അംഗങ്ങളായ ആർ.അജയകുമാർ, ഗോപകുമാർ, ഗിൽബർട്ട്, എം.ജി. ധനീഷ്, ഇക്കോ ഷോപ്പ് ഭാരവാഹികളായ ആനാട് ആൽബർട്ട്, രാധാകൃഷ്ണൻ (അംഗങ്ങൾ). പച്ചക്കറി കിറ്റ് ആവശ്യമുള്ളവർ 25ന് മുൻപ് 9496815030 എന്ന വാട്സാപ്പ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. 29ന് കിറ്റ് വിതരണം നടക്കും. ഓണമുറ്റം ഓൺ ലൈൻ വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു.