തിരുവനന്തപുരം: കൊവിഡിന്റെ അതിപ്രസരത്തിലും പ്രതിസന്ധികൾ മറന്ന് ഓണമുണ്ണാൻ ഒരുങ്ങുകയാണ് മലയാളികൾ. പക്ഷേ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഓണം കഴിയുമ്പോൾ കേരളത്തെ കൊവിഡ് ഞെരുക്കുമെന്നുറപ്പ്. ഇതുവരെയെടുത്ത നിയന്ത്രണങ്ങളും പാഴാകും. മരണവും കൂടും. ഒത്തുകൂടലുകൾ, സാധനം വാങ്ങൽ, സദ്യയൊരുക്കൽ എന്നിങ്ങനെയുള്ള എല്ലാഘട്ടത്തിലും കൊവിഡ് ഒപ്പമുണ്ടെന്ന ഓർമ്മവേണം. ഇതൊഴിവാക്കാൻ മുൻകരുതലാണ് അനിവാര്യം.
കരുതലുള്ള ഒത്തുചേരൽ
ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടൽ പരമാവധി ഒഴിവാക്കണം
കൂട്ടത്തോടെയുള്ള ഒത്തുകൂടലുകൾ പാടില്ല
ആരെങ്കിലും വീട്ടിലെത്തിയാൽ മാസ്‌ക് നിർബന്ധമാക്കുക
വന്നയുടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക
ഹസ്‌തദാനമോ ആശ്ലേഷമോ പാടില്ല
പ്രായമായവരെ സ്പർശിക്കുകയോ അടുത്ത് നിന്ന് സംസാരിക്കുകയോ ചെയ്യരുത്
കുട്ടികളെ ലാളിക്കുകയോ വാരിയെടുക്കുകയോ ഉമ്മ നൽകുകയോ ചെയ്യരുത്
സദ്യ വിളമ്പുമ്പോൾ സാമൂഹിക അകലം പാലിച്ച് ഇലയിടണം
കഴിക്കുമ്പോൾ സംസാരിക്കരുത്
കഴിച്ചതിന് ശേഷം ഗ്ലാസുകളും പാത്രങ്ങളും സോപ്പ് പതപ്പിച്ച് കഴുകണം
പുറത്തു നിന്ന് സദ്യകഴിക്കുന്നവർ അറിയാൻ
സമൂഹസദ്യ ഒഴിവാക്കണം
ഒരുമിച്ചിരുന്ന് കഴിക്കാതെ പാഴ്‌സൽ വാങ്ങണം
തലേദിവസം പാചകം ചെയ്ത ഭക്ഷണം കഴിക്കരുത്
മണത്തിനോ നിറത്തിനോ രുചിക്കോ വ്യത്യാസമുണ്ടെങ്കിൽ കഴിക്കരുത്
'ഓണം കഴിഞ്ഞ ശേഷം പനിയോ കൊവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. കുടുംബം ഒന്നാകെ നിരീക്ഷണത്തിൽ കഴിയണം. വിരുന്ന് കാലം ദുഃഖകാലമായി മാറരുത്".
- കെ.കെ. ശൈലജ, ആരോഗ്യമന്ത്രി