തൃശൂർ: കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗത്തിന്റെ ദീർഘകാല ഭരണസമിതി അംഗവും , സെക്രട്ടറിയുമായ ചിയ്യാരം പള്ളിച്ചാടത്ത് കുമാരന്റെ മകൻ പി.കെ. ബാബു (62) നിര്യാതനായി. പഞ്ചായത്ത് മുൻ സെക്രട്ടറി, കേരള പഞ്ചായത്ത് എംപ്‌ളോയീസ് ഓർഗനൈസേഷൻ (കെ.പി.ഇ.ഒ) ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, ചിയ്യാരം ശ്രീനാരായണ ഗുരുകുല ബാലസംഘം മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. ചിയ്യാരം ശാഖാ പ്രസിഡന്റ്, കൂർക്കഞ്ചേരി എസ്.എൻ. കോളേജ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബീന. മക്കൾ: സുകന്യ, രേഷ്മ. മരുമക്കൾ: ഷാജൻ, അരുൺ.