കൊല്ലം: വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവലക്കര കുന്നേൽമുക്കിന് സമീപം ചമ്പോളവടക്കതിൽ ഷാജഹാന്റെ ഭാര്യ റഷീദയെയാണ് (42) വീടിന് സമീപത്തെ കാച്ചുവാഴക്കുളത്തിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പാൽ വാങ്ങാൻ പോയ യുവാവാണ് കുളത്തിൽ മൃതദേഹം കണ്ട വിവരം പ്രദേശവാസികളെ അറിയിച്ചത്. പലതരത്തിലുള്ള അസുഖങ്ങൾക്ക് ഏറെ നാളായി ചികിത്സയിലായിരുന്ന റഷീദ മനോവിഷമത്താൽ ജീവനൊടുക്കിയതാകാമെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഭർത്താവ് ഷാജഹാൻ ഒാട്ടോ ഡ്രൈവറാണ് .ഷിഹാസ്, ഷഹ്ന എന്നിവരാണ് മക്കൾ.