sreenarayana-guru

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ്
ജില്ലാ കോ-ഒാർഡിനേഷൻ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു.

ആലപ്പുഴയിൽ നടന്ന സംസ്ഥാന യൂത്ത് മൂവ്മെന്റ് കൗൺസിൽ യോഗമാണ് പുനഃസംഘടന പ്രഖ്യാപിച്ചത്.

യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ സന്ദീപ് പച്ചയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം, യോഗം വൈസ് പ്രസിഡന്റും യൂത്ത് മൂവ്മെന്റ് രക്ഷാധികാരിയുമായ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന കൺവീനർ രാജേഷ് നെടുമങ്ങാട് സംഘടനാ റിപ്പോർട്ടിംഗ് നടത്തി.

സംസ്ഥാന വൈസ് ചെയർമാനായി ഉണ്ണി കാക്കനാടിനെയും സംസ്ഥാന ജോയിന്റ് കൺവീനറായി കുട്ടനാട് സതീശിനെയും കൗൺസിൽ യോഗം നിയോഗിച്ചു.

വിവിധ ജില്ലാ കോ-ഒാർഡിനേഷൻ കമ്മിറ്റി ചെയർമാൻമാരായി വിജിത്ത് (തിരുവനന്തപുരം), ഷിബു വൈഷ്‌‌ണവ് (കൊല്ലം), ശ്രീജു (പത്തനംതിട്ട), പ്രവീൺ (ഇടുക്കി), പ്രവീൺ (എറണാകുളം), അനൂപ് ദിനേശൻ (തൃശൂർ), രാജ് പ്രകാശ് (പാലക്കാട്), ജില്ലാ കൺവീനർമാരായി ആർ.പി. തമ്പുരു (തിരുവനന്തപുരം), ശർമ്മ സോമരാജൻ (കൊല്ലം), രാജേഷ് (പത്തനംതിട്ട), വിനോദ് ശിവൻ (ഇടുക്കി, അമ്പാടി (എറണാകുളം), ദിൽമാധവ് (തൃശൂർ), നിവിൻ (പാലക്കാട്), ജില്ലാ ട്രഷറർമാരായി ദഞ്ചുദാസ് (തിരുവനന്തപുരം), പി.എസ്. ഷാലു (കൊല്ലം), മഹേഷ് (പത്തനംതിട്ട), ജോബി വാഴാട്ട് (ഇടുക്കി), തിലകൻ (എറണാകുളം), ചിന്തുചന്ദ്രൻ (തൃശൂർ), ഹരിസുധൻ (പാലക്കാട്) എന്നിവരെ നിയോഗിച്ചു.