പൂവാർ: കാനറാ ബാങ്ക് അരുമാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ പൂവാർ ഫയർഫോഴ്‌സിന് കീഴിൽ സന്നദ്ധ സേവനം നടത്തുന്ന സിവിൽ ഡിഫെൻസ് വോളന്റിയർമാർക്ക് ജേഴ്സികൾ വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം കാനറാ ബാങ്ക് അരുമാനൂർ ശാഖാ സീനിയർ മാനേജർ ശ്രീനാഥ് ആർ.പി. നിർവ്വഹിച്ചു. പൂവാർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ദീപേഷ് ജേഴ്‌സികൾ ഏറ്റുവാങ്ങി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഫയർസ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ സിവിൽ ഡിഫെൻസ് കോ-ഓർഡിനേറ്റർ അനീഷ് നന്ദി പറഞ്ഞു.