നെടുമങ്ങാട്: ആനാട് നാഗച്ചേരി കാരുണ്യ റസിഡന്റ്‌സ് അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി അനുമോദിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മാദ്ധ്യമ പ്രവർത്തകൻ ബി. സുനിൽരാജിന്റെ മകൾ നികിതാ മങ്കേഷിന് അവാർഡ് സമ്മാനിച്ച് നെടുമങ്ങാട് തഹസിൽദാർ എം.കെ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് എസ്. സുനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ഷംനാദ്, ട്രഷറർ എസ്. അൻഷാദ്, എസ്. പ്രമോദ്, എസ്. മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.