തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 26 മുതൽ ഭക്തരെ പ്രവേശിപ്പിക്കും. രാവിലെ എട്ട് മുതൽ 11 വരെയും വൈകിട്ട് 5 മുതൽ ദീപാരാധന വരെയും ആയിരിക്കും പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദർശനം. ഒരേസമയം 35 പേർക്കേ പ്രവേശനമുള്ളൂ. ഓരോ പത്തുമിനിട്ടിലുമായിരിക്കും പ്രവേശനം. ഭക്തജനങ്ങളെ ഒറ്റയ്ക്കൽ മണ്ഡപത്തിലും തിരുവമ്പാടി ചുറ്റമ്പലത്തിനകത്തും പ്രവേശിപ്പിക്കില്ല.
രജിസ്ട്രേഷൻ ഓൺലൈനിൽ
ദർശനത്തിനെത്തുന്നവർ ഒരു ദിവസം മുമ്പെങ്കിലും വൈകിട്ട് അഞ്ചിന് മുമ്പ് വിവരം നൽകി spst.inഎന്ന ക്ഷേത്രം വെബ് സൈറ്ര് വഴി പേർ രജിസ്റ്റർ ചെയ്യണം. അതിന്റെ പ്രിന്റ് ഒൗട്ടും ആധാർ കാർഡുമായാണ് ദർശനത്തിനെത്തേണ്ടത്. ആദ്യം എത്തുന്നവർക്ക് ആദ്യം പ്രവേശനം നൽകും. അത് നിശ്ചിത എണ്ണത്തിലും കുറവാണെങ്കിൽ അതത് ദിവസത്തെ സ്പോട്ട് രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് അവസരം നൽകും.