muslim-cultural-asso
കേരള മുസ്ലിം കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനേ ഉപകരിക്കൂവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുഖ്യ പ്രഭാഷണവും പെർഫെക്ട് ഗ്രൂപ്പ് എം.ഡി സിറാജുദീൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചെയർമാൻ കെ.എച്ച്.എം.അഷറഫ് അദ്ധ്യക്ഷനായി. ഷാർജ കെ.എം.സി.സി പ്രസിഡന്റ് ചാന്നാങ്കര കബീർ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, കെ.എം.സി.എ ജനറൽ സെക്രട്ടറി കബീർ കാട്ടകത്ത്, യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി ബാലരാമപുരം അബൂബക്കർ, ജില്ലാ സെക്രട്ടറി ബീമാപ്പള്ളി സക്കീർ തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ: കേരള മുസ്ലിം കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിക്കുന്നു