തിരുവനന്തപുരം: ജില്ലയിലെ യൂത്ത് മൂവ്മെന്റ് കോ - ഒാർഡിനേഷൻ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. ആലപ്പുഴയിൽ നടന്ന സംസ്ഥാന യൂത്ത് മൂവ്മെന്റ് കൗൺസിൽ യോഗമാണ് പുനഃസംഘടന പ്രഖ്യാപിച്ചത്. യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ സന്ദീപ് പച്ചയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം വൈസ് പ്രസിഡന്റും യൂത്ത് മൂവ്മെന്റ് രക്ഷാധികാരിയുമായ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്‌തു. രാജ്യത്ത് നിലവിലുള്ള എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളെയും അതിവേഗതയിലും കരുത്തോടെയും നേരിടാൻ യുവാക്കൾ സന്നദ്ധരായിരിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി ആഹ്വാനം ചെയ്‌തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന കൺവീനർ രാജേഷ് നെടുമങ്ങാട് സംഘടനാ റിപ്പോർട്ടിംഗ് നടത്തി. ജില്ലാ കോ ഒാർഡിനേഷൻ കമ്മിറ്റി ചെയർമാനായി വിജിത്ത് (വട്ടിയൂർക്കാവ് യൂണിയൻ), കൺവീനറായി ആർ.പി. തംബുരു (പി.കെ.എസ്.എസ് യൂണിയൻ, തിരുവനന്തപുരം) എന്നിവരെ നിയമിച്ചു. ദഞ്ചുദാസ് ( ട്രഷറർ - ആറ്റിങ്ങൽ യൂണിയൻ), വൈസ് ചെയർമാന്മാരായി ദീപു അരുമാനൂർ (കോവളം യൂണിയൻ), ഡി.ആർ. അഭിലാഷ് (കുഴിത്തുറ യൂണിയൻ), പ്രവീൺ (നെയ്യാറ്റിൻകര യൂണിയൻ) എന്നിവരെയും ജോയിന്റ് കൺവീനർമാരായി ശ്രീകണ്ഠൻ എസ്.വി. (ചെമ്പഴന്തി ഗുരുകുലം യൂണിയൻ), ബിനോജ് എസ്. ചന്ദ്രൻ (ചിറയിൻകീഴ് യൂണിയൻ), സുനിൽലാൽ (ആര്യനാട് യൂണിയൻ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വി. പ്രസാദ് (പി.കെ.എസ്.എസ് യൂണിയൻ, തിരുവനന്തപുരം), സുമേഷ് എസ്. ( നേമം യൂണിയൻ), കൃഷ്ണകുമാർ (നേമം), ശരൺബാബു (കുഴിത്തുറ), സുരേഷ് (കുഴിത്തുറ), സുമേഷ് (നെയ്യാറ്റിൻകര), ഷിബിൻ (നെയ്യാറ്റിൻകര), വിവേകാനന്ദൻ (ആര്യനാട്), അഭിലാഷ് (ആറ്റിങ്ങൽ), അജു (ആറ്റിങ്ങൽ) വിനോദ് കുമാർ (കോവളം), മുകേഷ് (പല്പു യൂണിയൻ, വട്ടിയൂർക്കാവ്), അരുൺരാജ് (വർക്കല), രതീഷ് (വർക്കല), അരുൺ എം.എൽ. (ചെമ്പഴന്തി), പ്രസാദ് (നെടുമങ്ങാട്), വൈശാഖ് (നെടുമങ്ങാട്), സബിൻ (വാമനപുരം), സുദേവൻ (വാമനപുരം), പ്രിയദർശൻ (ചിറയിൻകീഴ്) എന്നിവരെയും നിയമിച്ചു.