പന്തളം: അനധികൃതമായി എഴ് ടിപ്പർലോറികളിലായി കടത്തിയ മണ്ണ് പന്തളം പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർമാരായ പള്ളിപ്പാട് നീണ്ടൂർ മഠത്തിൻവീട്ടിൽ യദു (30), ഹരിപ്പാട് കളീക്കൽ വീട്ടിൽ രാജേഷ് (41), കുമാരപുരം കൊശവിളയിൻ ജഗദീശൻ (51), ഏവൂർ കന്നേൽ വീട്ടിൽ വിപിൻ ബാബു (27), പള്ളിപ്പാട് പുത്തൽവീട്ടിൽ സേതുകുമാർ (39), ചേപ്പാട് മുട്ടംവേണാട്ട് രാഹൂൽ (23), കുമാരപുരം ശ്രീകൃഷ്ണസദനത്തിൽ അഫിൻ അനിൽ (24) എന്നിവരെ അറസ്റ്റുചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ, അടൂർ ഡിവൈ.എസ്.പി.ബിനു, പന്തളം സി.ഐ.എസ്.ശ്രീ കുമാർ എന്നിവരുടെ നിർദ്ദേശനുസരണം ഇന്നലെ രാവിലെ 10ഓടെയാണ് പരിശോധന നടത്തിയത്. എസ്.ഐ.ജി.ജയചന്ദ്രൻ ,സി.പി.ഒമാരായ അനൂപ്, അനീഷ്, സുബാഷ് ,എസ്.സി.പി.ഒ വിജയകാന്ത്, ഹോം ഗാർഡ് അജയൻ എന്നിവർ പങ്കെടുത്തു.