തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും രണ്ടായിരം കവിഞ്ഞു. ഇന്നലെ 2172 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1964 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 153 പേരുടെ ഉറവിടം വ്യക്തമല്ല. 54 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആകെ രോഗബാധിതർ 56,354.
15 മരണം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 1292 പേർ രോഗമുക്തരായി.
ഈ മാസം 13ന് മരിച്ച തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), ആറാട്ടുകുഴി സ്വദേശി സുരേന്ദ്രൻ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ (65), കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70), 10ന് മരിച്ച കണ്ണൂർ കീച്ചേരിപീടിക സ്വദേശി ഖദീജ ഫാത്തിമ (70), 17ന് മരിച്ച തിരുവനന്തപുരം കാഞ്ചിയൂർ സ്വദേശി പ്രതാപചന്ദ്രൻ (62), ബീമാപള്ളി സ്വദേശി ഷംസുദ്ദീൻ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവൻ പിള്ള (76), കാരോട് സ്വദേശി സ്റ്റീഫൻ (50), എറണാകുളം മൂത്തകുന്നം സ്വദേശി വൃന്ദ ജീവൻ (54), 19ന് മരിച്ച തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), 20ന് മരിച്ച തൃശൂർ പോർകുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ആര്യൻ ആന്റോ (67), ബാലരാമപുരം സ്വദേശി ശശിധരൻ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥൻ (63) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.