rotary-club
റോട്ടറി ക്ലബ് തിരുവനന്തപുരം മെട്രോപൊളിസും തമ്പാനൂർ പൊലീസും തമ്പാനൂർ ബസ് സ്റ്റേഷനിൽ നടത്തിയ കൊവിഡ് ബോധവത്കരണ യജ്ഞത്തിൽ നിന്ന്

തിരുവനന്തപുരം: റോട്ടറി ക്ലബ് തിരുവനന്തപുരം മെട്രോപൊളിസും തമ്പാനൂർ പൊലീസും തമ്പാനൂർ ബസ് സ്റ്റേഷനിൽ കൊവിഡ് ബോധവത്കരണ യജ്ഞം സംഘടിപ്പിച്ചു. ബസ് ജീവനക്കാർക്കും ഓട്ടോ, ടാക്‌സി തൊഴിലാളികൾക്കും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെയും ഡി.സി.പി ദിവ്യ ഗോപിനാഥിന്റെയും നേതൃത്വത്തിൽ ഓണത്തിരക്കിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി. ക്ലബ് പ്രസിഡന്റ് രാകേഷ് സതീഷ് രാഘവ്, സെക്രട്ടറി ജാക്ക് ബെൻ വിൻസെന്റ്, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ക്ലബ് ഭാരവാഹികളും കരമന ഡെൽ സ്റ്റോറും ചേർന്ന് 300 മാസ്‌കുകളും സാനിറ്റൈസറും വാങ്ങുന്നതിനുള്ള തുക സമാഹരിച്ചു.