തിരുവനന്തപുരം: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് തലസ്ഥാനത്ത് ഉപവസിക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന ഉപവാസ സമരം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വെർച്വലായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിനെതിരെ ആഗസ്റ്റ് 2 മുതൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണിത്. കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പദ്മനാഭൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഉപവാസ സമരം. വൈകിട്ട് നാലിന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വെർച്വൽ റാലി ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

യു​വ​മോ​ർ​ച്ച​ ​നേ​താ​ക്ക​ളും​ ​ഇ​ന്ന് ​ഉ​പ​വ​സി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​കൂ​ട്ടു​നി​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ഇ​ന്ന് ​ന​ട​ത്തു​ന്ന​ ​ഉ​പ​വാ​സ​ ​സ​മ​ര​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സി.​ആ​ർ.​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജെ.​ആ​ർ.​ ​അ​നു​രാ​ജ് ,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​സ​ജി​ത് ​എ​ന്നി​വ​ർ​ ​ഇ​ന്ന് ​ഉ​പ​വ​സി​ക്കും.​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ഓ​ഫീ​സി​ലും​ ​യു​വ​മോ​ർ​ച്ചാ​ ​നേ​താ​ക്ക​ൾ​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ലു​മാ​ണ് ​ഉ​പ​വ​സി​ക്കു​ക.