തിരുവനന്തപുരം: നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. കുളം വൃത്തിയാക്കൽ, ലാൻഡ്സ്കേപ്പിംഗ്, മണ്ഡപങ്ങളുടെ പുനഃസ്ഥാപനം എന്നിവയാണ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജീകരിക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും. 88 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
ഡിസംബറിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരാസൂത്രണ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പാളയം രാജൻ, സ്മാർട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, കൗൺസിലർ അഡ്വ. ജയലക്ഷ്മി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ദേവസ്വം കമ്മിഷ്ണർ ബി.എസ്. തിരുമേനി എന്നിവർ പങ്കെടുത്തു.