car

തിരുവനന്തപുരം: അപകടങ്ങളിൽ ഇൻഷുറൻസ് നഷ്ടപരിഹാരം കിട്ടണമെങ്കിൽ അപകട സമയത്ത് വാഹനത്തിന് പൊലൂഷൻ അണ്ടർ കൺട്രോൾ (പി.യു.സി) സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വരുന്നു. ആറുമാസം കൂടുമ്പോൾ അംഗീകൃത പൊലൂഷൻ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നാണ് സർട്ടിഫിക്കറ്ര് വാങ്ങേണ്ടത്. സാധാരണ 100 രൂപയാണ് ഫീസായി സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. വാഹനങ്ങൾ ഇൻഷ്വർ ചെയ്യുമ്പോൾ അവയ്ക്ക് പി.യു.സി ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് റഗുലേറ്ററി അതോറിട്ടി കമ്പനികളോട് ആവശ്യപ്പെട്ടു. അതേസമയം പി.യു.സി എടുത്തവരുടെ ഡേറ്ര ബേസ് ഇല്ലാത്തതിനാൽ ഇതു ബുദ്ധിമുട്ടാണെന്നാണ് കമ്പനികൾ പറയുന്നത്. സംസ്ഥാന തലത്തിലുള്ള റോ‌ഡ് ട്രാൻസ്‌പോർട്ട് അതോറിട്ടികളാണ് പി.യു.സി കർക്കശമാക്കേണ്ടതെന്നാണ് ഇൻഷുറൻസ് കമ്പനികൾ പറയുന്നത്.