എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിൽ ശാഖാതല ബോണസ് വിതരണത്തിന്റെ ഉദ്ഘാടനം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് നിർവഹിക്കുന്നു. ശാഖാപ്രസിഡന്റ് എൻ. മോഹൻദാസ്, വെട്ടുകാട് അശോകൻ, ശാഖാസെക്രട്ടറി എസ്. സതീശൻ, ഉദയബാബുരാജ്, ശ്രീകല എന്നിവർ സമീപം
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിൽ പ്രവർത്തിക്കുന്ന പുരുഷ-വനിതാ സ്വയംസഹായസംഘങ്ങളുടെ ശാഖാതല ബോണസ് വിതരണം ശാഖാപ്രസിഡന്റ് എൻ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്‌തു. ശാഖാ സെക്രട്ടറി എസ്. സതീശൻ സ്വാഗതം പറഞ്ഞു. വെട്ടുകാട് അശോകൻ, ഉദയബാബുരാജ്, എസ്. ശ്രീകല, ജി. ഒാമന എന്നിവർ പങ്കെടുത്തു. വിവിധ സംഘങ്ങളുടെ ബോണസുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അതത് സംഘം കൺവീനർമാരിൽ നിന്നും അംഗങ്ങൾ കൈപ്പറ്റേണ്ടതാണെന്ന് ശാഖാ സെക്രട്ടറി അറിയിച്ചു.