attack

പരവൂർ: കടയിൽ അതിക്രമിച്ചുകയറി തൊഴിലാളിയെ മർദ്ദിച്ചെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. കലയ്ക്കോട് സ്വദേശികളായ അമൽ പ്രസാദ്, മനു സോമൻ, ഗിരീഷ് എന്നിവർക്കെതിരെയാണ് കേസ്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ കലയ്‌ക്കോട് ഗാന്ധിസ്മാരക വായനശാലയുടെ സമീപത്തെ തടിപ്പണി നടത്തുന്ന കടയിലാണ് സംഭവം. ബൈക്കിലെത്തിയ മൂവർസംഘം കടയിലേക്ക് കയറി തൊഴിലാളിയായ അരുണിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കടയുടമ മണികണ്ഠനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ മാതാവും കടയുടമ മണികണ്ഠനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.