fish

ചങ്ങരംകുളം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഐലക്കാട് ദുബായിപ്പടി മേഖലയിൽ പൊലീസിനെ കബളിപ്പിച്ച് മത്സ്യകച്ചവടം നടത്തിയ് ഐലക്കാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശത്തെ 55കാരനെയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യവിൽപ്പന നടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാൾക്ക് താക്കീത് നൽകുകയും കടയടപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഓൺലൈനിൽ ഓർഡർ സ്വീകരിച്ച് പൊലീസിനെ കബളിപ്പിച്ച് വീണ്ടും മത്സ്യകച്ചവടം നടത്തുന്നുണ്ടെന്നറിഞ്ഞതോടെ സി.ഐ ആവശ്യക്കാരനെന്ന വ്യാജേന മത്സ്യം ഓർഡർ ചെയ്യുകയും തുടർന്ന് സ്ഥാപനത്തിലെത്തി ഇയാളെ പിടികൂടി കേസെടുക്കുകയുമായിരുന്നു