covid-19

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിലെ എല്ലാവർക്കും ഇനി ക്വാറൻൈറൻ വേണ്ട. 14 ദിവസം ക്വാറൻൈറൻ ഹൈറിസ്‌ക്ക് വിഭാഗത്തിന് മാത്രമായി ചുരുക്കി. ആരോഗ്യവകുപ്പിൻെറ പുതുക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം.

രോഗിയുമായി ഒരു മീറ്ററിനുള്ളിൽ അടുത്ത് ഇടപഴകിയവർ, ശാരീരിക സാമീപ്യം ഉണ്ടായവർ, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടിൽ താമസിക്കുന്നവർ, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയിൽ കഴിയുകയോ ചെയ്തവർ, ഇവർ ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളും കൈകാര്യം ചെയ്തവർ, കൊവിഡ് രോഗിക്കൊപ്പം ഒരേ ആശുപത്രി റൂമിൽ കഴിയുകയും ഒരേ ശുചിമുറി ഉപയോഗിക്കുകയും ചെയ്തവർ, അടുത്തിരുന്ന് യാത്ര ചെയ്തവർ എന്നിവരാണ് സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്‌ക് വിഭാഗം. മറ്റുള്ളവർ ലോ റിസ്ക്കിലാണ്. ഇവർക്ക് ക്വാറൻൈറൻ വേണ്ട. എന്നാൽ ആൾക്കൂട്ട പരിപാടികളിൽ നിന്ന് 14 ദിവസം മാറിനിൽക്കണം. സമ്പർക്കപ്പട്ടികയിലെ ലോ റിസ്‌ക്‌കാരെ കൂടാതെ രണ്ടാം നിര സമ്പർക്കത്തിൽ വന്നവരും ആൾക്കുട്ടവും പൊതുപരിപാടികളും ഒഴിവാക്കിയാൽ മതി. ഹൈറിസ്‌ക്കിലുള്ളവർക്ക് വീടുകളിൽ സൗകര്യമില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻൈറൻ തിരഞ്ഞെടുക്കാം. കേരളത്തിന് പുറത്തു നിന്നെത്തുന്ന എല്ലാവർക്കും 14 ദിവസം ക്വാറൻൈറൻ മതി. നേരത്തെയും ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും പല ജില്ലകളിലും 28 ദിവസം വേണമെന്ന് ആരോഗ്യ-ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിരുന്നു. ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളും ജവാൻമാരും ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആശങ്കയിലായിരുന്നു.