anumo
പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് കടകംപള്ളി വാർഡിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ ആദിത്യ വിനായകിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുമോദിക്കുന്നു

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ എസ്.എസ്.എൽ.സി,​ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുമോദിച്ചു. കൊവിഡ് മഹാമാരി നേരിടുന്നതിന് വേണ്ടി വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ളാസുകൾ ഉപയോഗപ്പെടുത്തണമെന്നും ഈ കാലത്തും വിദ്യാഭ്യാസം തടസം കൂടാതെ മുന്നോട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. വിജയകുമാരി ടീച്ചർ, മുൻ കൗൺസിലർ പി.കെ. ഗോപകുമാർ, ശ്രീറേ, തുളസി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.