jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മന്ത്രി വീണ്ടും ക്വാറന്റൈനിൽ പ്രവേശിച്ചു. 14 ദിവസമായി മന്ത്രിയും ഗൺമാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു.

ഇതേതുടർന്ന് ഇന്ന് മൂന്ന് പേരും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെയും ഡ്രൈവറുടെയും ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂർ വിമാനത്താവള ദുരന്തസ്ഥലം സന്ദർശിച്ച ഗൺമാനാണ് കൊവിഡ് സ്ഥിരീകരിച്ചത്.