തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 464 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), ആറാട്ടുകുഴി സ്വദേശി സുരേന്ദ്രൻ (65), കാഞ്ചിയൂർ സ്വദേശി പ്രതാപചന്ദ്രൻ (62), ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീൻ (76), മണ്ണടി സ്വദേശി രാഘവൻ പിള്ള (76), കാരോട് സ്വദേശി സ്റ്റീഫൻ (50), വള്ളക്കടവ് സ്വദേശിനി റഷീദ (56), അഞ്ചുതെങ്ങ് സ്വദേശിനി ആര്യൻ ആന്റോ (67), ബാലരാമപുരം സ്വദേശി ശശിധരൻ (69) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അസുഖം കണ്ടെത്തിയവരിൽ 401 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. 40 പേരുടെ ഉറവിടം കണ്ടെത്താനായില്ല. അഞ്ചുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ഒമ്പത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അന്തിയൂർക്കോണം, ആലുകാട്, കീഴാറൂർ, പൂജപ്പുര, പോത്തൻകോട്, പാറശാല, വള്ളക്കടവ് എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്‌തത്. ഇന്നലെ 3469 പേർ കൂടി നിരീക്ഷണത്തിലായി. 1029 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവർ - 24,241
വീടുകളിൽ - 19,406
ആശുപത്രികളിൽ - 4,105
കൊവിഡ് കെയർ സെന്ററുകളിൽ - 730
പുതുതായി നിരീക്ഷണത്തിലായവർ - 3,469