കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്നും പത്രമാസികകൾ വിറ്റഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിക്കുന്ന ' ന്യൂസ് പേപ്പർ ചലഞ്ചിന് ' തുടക്കമായി. മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ വിഹിതം കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഏറ്റുവാങ്ങി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ, ജോയിന്റ് സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, ഉപദേശക സമിതി കൺവീനർ റ്റി.എസ്. സതികുമാർ, ഗ്രന്ഥശാല സെക്രട്ടറി എസ്. രതീഷ് കുമാർ, എ. സന്തോഷ് കുമാർ, എ. വിജയകുമാരൻ നായർ, എം.വി. അനിൽകുമാർ, എസ്.പി. സുജിത്ത്, എസ്. ലോറൻസ്, ലൈബ്രറിയൻ ബിന്ദു ജോയ് തുടങ്ങിയവർ പങ്കെടുത്തു.