കിളിമാനൂർ: വിധിയുടെ വിളയാട്ടത്തിൽ തോല്ക്കാൻ മനസില്ലായിരുന്ന രഞ്ചിനിയെ വീണ്ടും തളർത്തി രോഗം.
സ്പൈനൽ മസ്കുലാർ അട്രോഫി രോഗത്താൽ ഇരുപത് വർഷമായി തളർന്നു കിടക്കുന്ന കിളിമാനൂർ പാപ്പാല ആനപ്പാറ വീട്ടിൽ രഞ്ചിനിയുടെ പിതാവ് ശിവരാജനാണ് ഇപ്പോൾ ത്രോം ബോസ്ഡ് എയ്റോറ്റിക് ആർച്ച് അനീറിയം എന്ന അസുഖം മൂലം ചികിത്സാ സഹായം തേടുന്നത്. ഇപ്പോൾ അടിയന്തരമായി ഒരു ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.
മൂന്ന് മാസത്തിനകം നടത്തണം എന്ന് ജനുവരിയിൽ പറഞ്ഞുവെങ്കിലും ആഗസ്ത് മാസമായിട്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് ഓപ്പറേഷൻ നടത്താൻ കഴിഞ്ഞിട്ടില്ല.
മസ്കുലാർ അട്രോഫി ബാധിതയായി 20 വർഷമായി ശരീരം തളർന്നു കിടക്കുന്ന മകൾ രഞ്ജിനിക്ക് ഒരു കൈത്താങ്ങാണ് അവളുടെ പിതാവ്. കട്ടിലിൽ നിന്ന് വീൽ ചെയറിൽ എടുത്തിരുത്താൻ പോലും ആകെ ആശ്രയം പിതാവായിരുന്നു. ആറുലക്ഷം രൂപ എന്ന കടമ്പ കടക്കാൻ കഴിയാതെ പകച്ചു നിൽക്കുകയാണ് രഞ്ജിനിയുടെ കുടുംബം. അൻപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇനി അഞ്ചര ലക്ഷം കൂടി ആവശ്യമുണ്ട്. മൂന്ന് മാസത്തിനകം നടത്തണം എന്ന് പറഞ്ഞിട്ട് ഇപ്പോൾ 8 മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. വീൽ ചെയറിൽ ഇരുന്നു കൊണ്ട് രഞ്ജിനി പേപ്പർ പേന നിർമിച്ച് വരുമാനം കണ്ടെത്തുന്ന വാർത്ത കേരള കൗമുദി ഉൾപ്പെടെ നൽകിയിരുന്നു. രഞ്ചിനിയുടെ അമ്മയ്ക്കും അസുഖത്താൽ ബുദ്ധിമുട്ടുന്ന രണ്ട് പേരെയും തനിച്ചാക്കി മറ്റ് ജോലിക്ക് പോകാൻ കഴിയില്ല. സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷനുകളും രഞ്ചിനി നിർമ്മിച്ച് വിൽക്കുന്ന പേപ്പർ പേനയും മാത്രമാണ് ഏക വരുമാനം. Ac. No. 68630 201 000 10 10. Ifsc UBIN O568635. ഫോൺ.9061275475.