kite

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ഫസ്റ്റ് ബെൽ ഓൺലൈൻ ക്ളാസിലൂടെ ലഭിച്ച 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു.

1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയായി. കായിക വിനോദ ക്ലാസുകൾ ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകൾ സെപ്തംബർ ആദ്യവാരം തുടങ്ങും.

പ്രതിമാസം 141 രാജ്യങ്ങളിൽ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്സിന്റെ വെബ്‌മൊബൈൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിൽ 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി വ്യൂവേഴ്സുമുണ്ട്.

ആഗസ്റ്റ് 28 മുതൽ സെപ്തംബർ 3 വരെ ഫസ്റ്റ്‌ബെല്ലിൽ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല.
എട്ടാം ക്ലാസിലെ സംപ്രേഷണം ചെയ്ത രണ്ട് എപ്പിസോഡുകൾ ഒക്ടോബറിൽ പുനഃസംപ്രേഷണം ചെയ്യും.