prathinja

മുടപുരം: ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലും പ്രദേശം മാലിന്യ മുക്തമാക്കുന്നതിലും നേട്ടം കൈവരിച്ച ജില്ലയിലെ 40 പഞ്ചായത്തുകളിൽ ഒന്നായി മംഗലപുരം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. സർക്കാരും ഹരിതകേരള മിഷനും ശുചിത്വ മിഷനും ചേർന്നാണ് പഞ്ചായത്തിന് ശുചിത്വ പദവി നൽകിയത്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ശുചിത്വ പദവി പ്രഖ്യാപന പ്രതിജ്ഞവാചകം പ്രസിഡന്റ് വേങ്ങോട് മധു ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി,ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർമാൻ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, എം. ഷാനവാസ്‌, ലളിതാംബിക, എം.എസ്. ഉദയ കുമാരി, സെക്രട്ടറി ജി.എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ഉനൈസ എന്നിവർ പങ്കെടുത്തു.