window

കാട്ടാക്കട: ആളില്ലാതിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി ജനാല ചില്ല് അടിച്ചുപൊട്ടിച്ചതായി പരാതി. കുറ്റിച്ചൽ പച്ചക്കാട് ശിൽപ ഭവനിൽ ഗോപാലകൃഷ്ണന്റെ വീടിന്റെ ജനാല ചില്ലുകളാണ് ബൈക്കിലെത്തിയ അക്രമി അടിച്ചുപൊട്ടിച്ചത്. 17ന് പുലർച്ചെ ബൈക്കിലെത്തിയ ആൾ മതിൽ ചാടിക്കടന്ന് ഒരു ജനാലയുടെ ചില്ല് പൊട്ടിച്ചതായും രാത്രി വീണ്ടുമെത്തി അടുത്ത ജനാലയും തകർത്തതായും വീട്ടുടമ നെയ്യാർഡാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ പ്രതി വന്ന ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. നാട്ടുകാർ ഈ ബൈക്ക് പൊലീസിന് കൈമാറി.