webinar

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം കുത്തക മുതലാളിമാർക്ക് കഴിവുകെട്ട ഒരു കൂട്ടം ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് എഡ്യൂക്കേഷൻ ഇന്റർനാഷണൽ കോ ഓർഡിനേറ്റർ രമാകാന്ത് റായ് അഭിപ്രായപ്പെട്ടു. നയം നടപ്പിലാക്കുന്നതിലൂടെ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നു പിൻമാറുകയാണ്. കെ.പി.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ.പി.ടി.എഫ് അഖിലേന്ത്യാ പ്രസിഡന്റ് രാംപാൽ സിംഗ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കമലാകാന്ത് ത്രിപാഠി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ പി.ഹരിഗോവിന്ദൻ മോഡറേറ്ററായിരുന്ന വെബിനാറിൽ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ.അജിത്കുമാർ, ജനറൽ സെക്രട്ടറി എം.സലാഹുദീൻ ഉൾപ്പെടെ വിവിധ സംഘടനകളിൽ നിന്നായി12 പേർ പങ്കെടുത്തു