help

കിളിമാനൂർ: യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച 25,169 രൂപ വാഹനാപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ലെനിന്റെ ചികിത്സയ്ക്കായി കുടുംബത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥ് എം.എൽ.എ കൈമാറി. ജില്ലാ പ്രസിഡന്റ് സുധീർഷ, കെ.പി.സി.സി അംഗം ഇബ്രാഹിംകുട്ടി, കെ.എസ്‌.യു സംസ്ഥാന ജന സെക്രട്ടറി നബീൽ കല്ലമ്പലം ജില്ലാ ജനറൽ സെക്രട്ടറി സജിത്ത് മുട്ടപ്പലം. അനന്തു, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് നൗഫൽ കടുവയിൽ കോൺഗ്രസ് വെള്ളല്ലൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണുരാജ് രോഹൻ, നഗരൂർ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു, വെള്ളല്ലൂർ മുൻ പഞ്ചായത്ത് അംഗം നളിനി ശശിധരൻ എന്നിവർ പങ്കെടുത്തു.