പേരൂർക്കട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ആശാവർക്കർമാരെ ആദരിച്ചു. വേറ്റിക്കോണം സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ആശാവർക്കർമാരായ ശോഭ, രജനി എന്നിവരെ ആദരിച്ചത്. അസോസിയേഷൻ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള കിച്ചൺ ബിന്നിന്റെ ഉദ്ഘാടനവും നടത്തി. വി.കെ. പ്രശാന്ത് എം.എൽ.എ, വാർഡ് കൗൺസിലർമാരായ വി. വിജയകുമാർ, പി. രാജിമോൾ, അസോസിയേഷൻ പ്രസിഡന്റ് വിഷ്‌ണു എസ്. നായർ, സെക്രട്ടറി വി. മോഹനൻ, കാച്ചാണി ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.