തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരത്തെ ജനങ്ങളുടെ ഹിതപരിശോധന നടത്താൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്ന് കെ.സുരേന്ദ്രൻ വെല്ലുവിളിച്ചു. ബി.ജെ.പിയുടേയും കേന്ദ്ര സർക്കാരിന്റെയും നിലപാട് വികസനത്തിനൊപ്പമാണ്. കോർപറേഷൻ തിരഞ്ഞെടുപ്പിൽ വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ നിലപാടെടുത്ത് മത്സരിക്കാൻ ഇടതുവലതു മുന്നണികളെ ബി.ജെ.പി വെല്ലുവിളിക്കുകയാണ്.
വികസനത്തെ എതിർക്കുന്നവർ ഒന്നിച്ചുനിന്നോളൂ അവരെ എതിർക്കാൻ ബി.ജെ.പി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിനെതിരെ നിയമസഭയിൽ സംയുക്ത പ്രമേയം പാസാക്കാൻ സുരേന്ദ്രൻ പിണറായിയെയും ചെന്നിത്തലയേയും വെല്ലുവിളിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന നിലയിലാണ് ഇടതുവലതു മുന്നണികളുടെ പോക്ക്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ആദ്യം എതിർത്ത ഇവരുടെ പിന്നീടുള്ള നിലപാട് എന്തായിരുന്നെന്ന് തലസ്ഥാനത്തുള്ളവർക്കറിയാം. എ.കെ.ജി സെന്ററിൽ മുതലാളി വന്നപ്പോൾ അന്ന് ഇവരുടെ മുതലാളിത്തവിരുദ്ധത ഒലിച്ചുപോയിയെന്നും സുരേന്ദ്രൻ പറഞ്ഞു.