തിരുവനന്തപുരം: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
യുവമോർച്ച പ്രവർത്തകർ സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലം തലത്തിലും ഉപവാസം അനുഷ്ഠിച്ചു.
ബി.ജെ.പി തിരുവനന്തപുരം ജില്ല കാര്യലയത്തിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷണന്റെ നേതൃത്വത്തിൽ നടന്ന ഉപവാസസമരം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജനറൽ സെക്രട്ടറിമാരായ കെ.ഗണേശ് കോഴിക്കോടും ശ്യാംരാജ് എറണാകുളത്തും നേതൃത്വം നൽകി.