ഉഴമലയ്ക്കൽ: ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാല നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. റഹിം. വൈസ് പ്രസിഡന്റ് ബി.ബി. സുജാത, വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുനിൽകുമാർ, കെ. ജയകുമാർ, എൻ.കെ. കിഷോർ, കെ.എസ്. സുജിലാൽ, ടി. രതീഷ്, ഷിജു, വി. ശശിധരൻ, ജഗന്നിവാസൻ, ആർ. രതീഷ്, ജെ. ലളിത തുടങ്ങിയവർ പങ്കെടുത്തു. മുൻ രാജ്യസഭാംഗം കെ.ഇ. ഇസ്‌മയിൽ മന്ദിര നിർമ്മാണത്തിനായി നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു.