nurse
നഴ്സിംഗ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ ഷീന റോയിയിൽ നിന്ന് മേയർ കെ. ശ്രീകുമാർ ചെക്ക് ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം: നഗരസഭയുടെ തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് സഹായവുമായി മാലാഖമാരുടെ കൂട്ടായ്മയും. തിരുവല്ല മെഡിക്കൽ മിഷൻ നഴ്സിംഗ് സ്‌കൂളിൽ 1997ൽ പഠിച്ചിറങ്ങിയ 48-ാം ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് പദ്ധതിയിലേക്ക് 85000 രൂപയുടെ സഹായം കൈമാറിയത്.നഴ്സിംഗ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ ഷീന റോയിയിൽ നിന്ന് മേയർ കെ. ശ്രീകുമാർ ചെക്ക് ഏറ്റുവാങ്ങി. സഹായം നൽകിയ കൂട്ടായ്മയിലെ അംഗങ്ങളോട് മേയർ നന്ദി പറഞ്ഞു.