e-p-jayarajan

തിരുവനന്തപുരം: കൊവിഡിനുശേഷം വ്യവസായവാണിജ്യ മേഖലയിലൂടെ കേരളത്തിൽ സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിടുന്നതിന് സംസ്ഥാന വ്യവസായ വകുപ്പ്,വിവിധ മേഖലകളിൽ നിക്ഷേപത്തിന് മാർഗനിർദ്ദേശം നൽകുന്നതിനായി ഇൻവെസ്റ്റർ ഗൈഡ് പുറത്തിറക്കി. 'ഇൻവെസ്റ്റ്‌മെന്റ് കേരള പ്രൈമർ' എന്ന പേരിലുള്ള ഗൈഡ് മന്ത്രി ഇ.പി ജയരാജൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനു നൽകി പ്രകാശനം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടർ വി.ആർ പ്രേംകുമാർ,കെ.എസ്‌.ഐ.ഡി.സി എക്സിക്യൂട്ടിവ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ്,കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്,കെ.ബിപ് സി.ഇ.ഒ ശ്രീ സൂരജ് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.