പേട്ട: ആനയറ കുടവൂർ പുതുമന ലെയ്‌നിൽ ബിജു വി(48) നിര്യാതനായി.

സേതു

ശ്രീകാര്യം : കല്ലംപള്ളി, ഇൗന്തിവിള വീട്ടിൽ സേതു പി. (71) നിര്യാതയായി. ഭർത്താവ്: എൻ. ചക്രപാണി. മക്കൾ: അനിൽകുമാർ സി (ആരോഗ്യവകുപ്പ്), സുനിൽകുമാർ സി. (ഗൾഫ്). മരുമക്കൾ: ബിന്ദുമോൾ ബി.പി. (ഗവ. സെക്രട്ടേറിയറ്റ്), സചിത്ര എസ്. (റവന്യൂ). സഞ്ചയനം: 25ന് രാവിലെ 8.30ന്.

മുരളീധരൻ

ആറ്റിങ്ങൽ : എൽ.എം.എസ് ജംഗ്ഷനിൽ ആർ.ആർ. നിവാസിൽ ആർ. മുരളീധരൻ (തമ്പി ,79) നിര്യാതനായി. കാരേറ്റ് മൊട്ടരുവിളയിൽ

പരേതനായ രാമകൃഷ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: എസ്.കെ. ഷെല്ലി​. മക്കൾ: റീന, റി​ജു (ദുബായ്). മരുമക്കൾ: സജീവ് ഗോപാൽ, കല്പന (ജ്യോതിസ് സ്കൂൾ).