covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1908 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1718 പേർ സമ്പർക്കരോഗികളാണ്. 160 പേരുടെ ഉറവിടം വ്യക്തമല്ല. ചികിത്സയിലുള്ളവരുടെ എണ്ണം 20,330 ആയി. 50 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അഞ്ചു മരണവും റിപ്പോർട്ട് ചെയ്തു.

ഈ മാസം 19ന് മരിച്ച തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലൻ (80), പൂജപ്പുര സ്വദേശി ഷാനവാസ് (49), 20ന് മരിച്ച കോഴിക്കോട് എടവറാട് സ്വദേശി ദാമോദരൻ (80), അഞ്ചൽ സ്വദേശി ദിനമണി (75), 14ന് മരിച്ച ആലപ്പുഴ ചെട്ടികാട് സ്വദേശി റോബർട്ട് (75) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ചികിത്സയിലായിരുന്ന 1110 പേർ രോഗമുക്തി നേടി.

പത്ത് ജില്ലകളിൽ രോഗികളുടെ എണ്ണം നൂറ് കടന്നു.

തലസ്ഥാന ജില്ലയിലെ 397 പുതിയ കേസുകളിൽ 367 പേർ സമ്പർക്കരോഗികളാണ്. രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന മലപ്പുറത്തെ മറികടന്ന് ആലപ്പുഴയിൽ രോഗികൾ പെരുകി. 241 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 186.

ആകെ രോഗികൾ 58262

രോഗമുക്തർ 37,649

ആകെ മരണം 223

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകൾ 36,353