കിഴക്കമ്പലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ കോതമംഗലം രാമല്ലൂർ ഞാലിപ്പറമ്പിൽ പീറ്ററിനെ (43) കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി ഷാജന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കിഴക്കമ്പലം മാർക്കറ്റ് ജംഗ്ഷനിലുള്ള ധനകാര്യ സ്ഥാപനത്തിലാണ് സംഭവം. ഒരു മാലയും 2 പാദസരങ്ങളും അടക്കം 6 പവനാണ് പണയം വയ്ക്കാനെത്തിയത്. നേരത്തേയും 9 ഗ്രാം മുക്കുപണ്ട വള പണയം വച്ച് 28,000 രൂപ കൈപ്പറ്റിയിരുന്നു. വീണ്ടുമെത്തിയപ്പോൾ സംശയം തോന്നിയ സ്ഥാപന ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഒരാളുടെ പേരിൽ തന്നെ 4 ആധാർ കാർഡുകളാണ് ഇയാൾ നൽകിയത്. ഇതേ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയുടെ തട്ടിപ്പ് പുറത്തറിയാൻ കാരണം.