vm-sudheeran

തിരുവനന്തപുരം: സുപ്രീം കോടതിയിൽ നിന്ന് കോടതിയലക്ഷ്യനടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വി.എം.സുധീരൻ. പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് സുപ്രീം കോടതിയുടെ മഹത്വം വർദ്ധിപ്പിക്കുകയേ ഉള്ളൂ. ജുഡിഷ്യറിയുടെ അന്തസും ഔന്നത്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള വിശാല മനോഭാവം ഉണ്ടാകണമെന്നും സുധീരൻ അഭ്യർത്ഥിച്ചു.